Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടിലടച്ച തത്തയായി ഗവർണർമാർ: കോടിയേരി

Kodiyeri Balakrishnan

കണ്ണൂർ∙ കേന്ദ്രത്തിൽ ബിജെപി ഭരണത്തിൽ വന്നതോടെ, കൂട്ടിലടച്ച തത്തയായി ഗവർണർമാർ മാറിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണർ പദവിയുടെ അന്തസ്സ് കളഞ്ഞുകുളിച്ച് രാഷ്ട്രീയനേട്ടത്തിനു വേണ്ടി ബിജെപി ദുരുപയോഗപ്പെടുത്തുകയാണ്. എംഎൽഎമാരെ ചാക്കിട്ടുപിടിച്ചു ഭൂരിപക്ഷമുണ്ടാക്കിക്കൊള്ളൂ എന്ന നിർദേശമാണു കർണാടകത്തിൽ ഗവർണർ ബിജെപി നേതാക്കൾക്കു നൽകിയിരിക്കുന്നത്. കോൺഗ്രസ്- ജനതാദൾ എസ് സഖ്യത്തിനു വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കേ സർക്കാരുണ്ടാക്കാൻ ബിജെപിയെ ക്ഷണിക്കാൻ പാടില്ലായിരുന്നു. ഗവർണർ ആർഎസ്എസുകാരനായി പ്രവർത്തിക്കുകയാണ്. ജനാധിപത്യക്കശാപ്പാണു കർണാടകത്തിൽ നടന്നിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

related stories