Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരം ചെയ്ത ഡോക്ടർമാർക്ക് ഡയസ്നോൺ; ഉത്തരവിറങ്ങി

doctor-representational-image

മൂവാറ്റുപുഴ ∙ സമരം ചെയ്ത ഡോക്ടർമാർക്കെതിരെ ഡയസ്നോൺ പ്രഖ്യാപിച്ചു സർക്കാർ ഉത്തരവിറക്കി. ഡോക്ടർമാരെ നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയതിൽ പ്രതിഷേധിച്ചു ഏപ്രിൽ 13 മുതൽ സർക്കാർ ആശുപത്രികളിൽ ഹാജരാകാതിരുന്ന ഡോക്ടർമാർക്കെതിരെയാണു നടപടി. മുൻകൂട്ടി അവധി അനുവദിക്കാതെ ജോലിക്കു ഹാജരാകാതിരുന്ന ദിവസങ്ങൾ സർവീസ് ബ്രേക്കായി കണക്കാക്കുമെന്നു നേരത്തേ ഉത്തരവുണ്ടായിരുന്നു. ഇതിനു പുറമെയാണു ഈമാസം ഏഴിനു പുതിയ ഉത്തരവിറക്കിയത്.

സമരത്തിൽ പങ്കെടുത്ത ഡോക്ടർമാരുടെ വിവരങ്ങൾ സർക്കാർ സമരകാലത്തു തന്നെ ശേഖരിച്ചിരുന്നു. പ്രബേഷൻ പൂർത്തിയാകാതെ സമരത്തിൽ പങ്കെടുത്ത ഡോക്ടർമാരുടെ സേവനം അവസാനിപ്പിക്കാനും സമരം നടക്കുമ്പോൾ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീടു സർക്കാർ ഇവർക്കെതിരെ ശക്തമായ നടപടി ഒഴിവാക്കി. പകരം വകുപ്പുതല അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഉച്ചയ്ക്കു ശേഷം ഒപി നടത്തുന്നതിനു നൽകിയ നിർദേശം ലംഘിച്ച ഡോക്ടർമാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.