Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഎസിന്റെ അഭിപ്രായത്തിന് പ്രാധാന്യമുണ്ടെന്ന് കരുതുന്നില്ല: കെ.എം. മാണി

K.M. Mani, V.S. Achuthanandan

പാലാ∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ വോട്ട് വേണ്ടെന്ന വി.എസ്.അച്യുതാനന്ദന്റെ അഭിപ്രായം വ്യക്തിപരമാണെന്നു കേരള കോൺഗ്രസ് (എം) നേതാവ് കെ.എം.മാണി എംഎൽഎ.

വോട്ടർമാരുടെ അഭിപ്രായം വ്യത്യസ്‌തമാണ്. വിഎസിന്റെ അഭിപ്രായത്തിനു പ്രാധാന്യമുള്ളതായി കരുതുന്നില്ല. ആർക്കു വോട്ടു ചെയ്യണമെന്നതു സംബന്ധിച്ചു പാർട്ടിയിൽ തർക്കങ്ങളില്ല. പാർട്ടിയിൽ ഭിന്നാഭിപ്രായമുണ്ടെന്നു വരുത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു സംബന്ധിച്ചു പാർട്ടി നിലപാട് ഉടൻ പ്രഖ്യാപിക്കുമെന്നും കെ.എം. മാണി പറഞ്ഞു.