Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്നഡ അധ്യാപകരുടെ യോഗ്യത: അക്കാദമിക് കമ്മിറ്റി പരിഗണിക്കും

PSC

തിരുവനന്തപുരം∙ കന്നഡ പഠിപ്പിക്കുന്ന അധ്യാപകരുടെ യോഗ്യത സംബന്ധിച്ച കോടതിവിധിയുടെ പശ്ചാത്തലത്തിൽ തുടർ നടപടികൾ അക്കാദമിക് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടാൻ പിഎസ്‌സി യോഗം തീരുമാനിച്ചു.

പത്താംക്ലാസ് വരെ കന്നഡ പഠിച്ചു ടിടിസി പാസായവരോ കന്നഡ ഭാഷയിൽ ബിഎഡ്, കന്നഡ മാധ്യമത്തിൽ ബിഎഡ് എന്നിവ പാസായവരോ ആയിരിക്കണം കന്നഡ പഠിപ്പിക്കാനെന്നാണു കോടതി വിധി. ഈ സാഹചര്യത്തിൽ സ്പെഷൽ റൂൾ ഭേദഗതി ചെയ്യണമോയെന്നതുൾപ്പെടെ കാര്യങ്ങളിൽ അക്കാദമിക് കമ്മിറ്റി തീരുമാനമെടുക്കും. കന്നഡ മാധ്യമത്തിൽ ബിഎഡ് പഠിപ്പിക്കാറില്ലെന്നിരിക്കെ വിധിയിൽ അപാകതയുണ്ടെന്നു പിഎസ്‌സി അധികൃതർ വിലയിരുത്തുന്നു.

ജല അതോറിറ്റിയിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയ്ക്ക് അഭിമുഖം ഒഴിവാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ഇവർക്ക് ഒഎംആർ പരീക്ഷയ്ക്കു പുറമെ ഭാഷാ പരിജ്ഞാനം വിലയിരുത്തുന്നതിനുള്ള പരീക്ഷകൂടി നടത്തിയ സാഹചര്യത്തിലാണ് അഭിമുഖം ഒഴിവാക്കുന്നത്.

മലബാർ സിമന്റ്സിലെ സ്റ്റെനോഗ്രഫർ ഗ്രേഡ് അഞ്ച് ഒഴിവുകളിൽ, ഓട്ടോകാസ്റ്റ് ലിമിറ്റഡിലെ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികളിൽനിന്നു സമ്മതപത്രം വാങ്ങി നിയമനം നടത്തും. 

മലബാർ സിമന്റ്സിനു നിലവിൽ റാങ്ക് പട്ടികയില്ല. പട്ടിക ഉണ്ടാക്കാൻ പിഎസ്‌സി ശ്രമം നടത്തിയെങ്കിലും യോഗ്യതയുള്ളവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് ഓട്ടോകാസ്റ്റിന്റെ പട്ടികയിൽനിന്നു നികത്തുന്നത്. 11 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും യോഗം തീരൂമാനിച്ചു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ ഇൻ റേഡിയോതെറപ്പി (എൻസിഎ-മുസ്‌ലിം), സീനിയർ ലക്ചറർ ഇൻ പീഡിയാട്രിക് സർജറി (എൻസിഎ-എസ്‌സി), സീനിയർ ലക്ചറർ ഇൻ ടിബി ആൻഡ് റസ്പിറേറ്ററി മെഡിസിൻ (പൾമണറി മെഡിസിൻ) (എൻസിഎ-ഈഴവ, തീയ, ബില്ലവ), അസി. പ്രഫസർ ഇൻ ജനറൽ സർജറി, അസി. പ്രഫസർ ഇൻ ന്യൂക്ലിയർ മെഡിസിൻ, സീനിയർ ലക്ചറർ ഇൻ റേഡിയോതെറപ്പി (എൻസിഎ-ഒഎക്സ്), സീനിയർ ലക്ചറർ ഇൻ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി (എൻസിഎ- എസ്ഐയുസി നാടാർ), അസി. പ്രഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ളഡ് ബാങ്ക്), സീനിയർ ലക്ചറർ ഇൻ ടിബി ആൻഡ് റസ്പിറേറ്ററി മെഡിസിൻ (പൾമണറി മെഡിസിൻ) (എൻസിഎ-ഹിന്ദു നാടാർ), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ (സോഷ്യോളജി), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മിൽക്ക് ആൻഡ് മിൽക്ക് പ്രോഡക്ട്സ്) തസ്തികകളിലാണു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.

രണ്ടു തസ്തികകളിലേക്ക് അഭിമുഖം നടത്തും. 

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (എൻസിഎ-ധീവര), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സോഷ്യോളജി (ബധിരർക്കുള്ള സ്കൂൾ) തസ്തികളിലേക്കാണ് അഭിമുഖം.