Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാത്രിയർക്കീസ് ബാവായുടെ കത്ത് ഓർത്തഡോക്സ് സഭാ സിനഡ് ചർച്ചചെയ്തില്ല

Malankara Orthodox Syrian Church logo

കോട്ടയം ∙ സമാധാന ചർച്ചയ്ക്കു ക്ഷണിച്ചു കൊണ്ടുള്ള പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ കത്ത് ഓർത്തഡോക്സ് സഭാ എപ്പിസ്‌ക്കോപ്പൽ സുന്നഹദോസ് യോഗം ചർച്ചയ്ക്കെടുത്തില്ല. കത്ത് ചർച്ച ചെയ്യേണ്ടതില്ലെന്നു തീരുമാനിച്ചതിനെത്തുടർന്ന് സഭയ്ക്കുള്ളിലെ വിവിധ വിഷയങ്ങൾ മാത്രം ചർച്ച ചെയ്ത് സുന്നഹദോസ് പിരി‍ഞ്ഞു. ഇതോടെ ഇരു സഭാ തലവൻമാരും തമ്മിൽ ഇത്തവണ ചർച്ചയുണ്ടാകില്ലെന്ന്‌ ഉറപ്പായി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിലായിരുന്നു സുന്നഹദോസ് യോഗം.