Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശംസകളോടെ മമത; പിറന്നാൾ ആഘോഷമില്ലാതെ പിണറായി

Pinarayi Vijayan

തിരുവനന്തപുരം∙ കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പരസ്പരം കണ്ടിട്ടും മിണ്ടിയില്ലെങ്കിലും പിറ്റേന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയനു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പിറന്നാൾ ആശംസ.74 വയസ്സ് തികയുന്ന പിണറായിക്കു ജന്മദിനാശംസകൾ നേർന്നു ട്വിറ്ററിലാണു മമത കുറിപ്പിട്ടത്. കേരള മുഖ്യമന്ത്രി പിണറായി വിജയനു ജന്മദിനാശംസകൾ എന്നേ കുറിപ്പിലുള്ളൂ. ദേശീയതലത്തിൽ ബിജെപി വിരുദ്ധ മുന്നണിയുടെ നേതാവാകാൻ ശ്രമിക്കുന്ന മമതയുടെ ആശംസ രാഷ്ട്രീയ കേന്ദ്രങ്ങൾ കൗതുകത്തോടെയാണു കാണുന്നത്.

രേഖകൾ പ്രകാരം മുഖ്യമന്ത്രിയുടെ ജന്മദിനം 1944 മാർച്ച് 21 ആണ്. എന്നാൽ 2016 ൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിനു തൊട്ടുമുമ്പാണ് തന്റെ യഥാർഥ ജന്മദിനം മേയ് 24 ആണെന്നും അതിനു പിറ്റേന്നാണു സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയത്.ജന്മദിനമായ ഇന്നലെ രാവിലെ തന്നെ പിണറായി ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പുറപ്പെട്ടു. അവിടെ നാലു യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. രാത്രിയോടെ മടങ്ങിയെത്തി. തുടർന്നു കുടുംബംഗങ്ങൾക്കൊപ്പം അത്താഴം. പിറന്നാൾ ആഘോഷിക്കുന്ന ശീലം മുഖ്യമന്ത്രിക്കില്ല. അതിനാൽ സാധാരണ  പോലെ ഈ ദിവസവും കടന്നു പോയി. നടൻ മോഹൻലാലും മുഖ്യമന്ത്രിക്കു ജന്മദിനാശംസ നേർന്നു.

related stories