Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം: ത്രിപുരയുടെ ഉത്തരവ് കൈമാറി

Tripura-CM-Biplab-Deb-Kumar-visits-Sreejiths-home ശ്രീജിത്തിന്റെ വീട്ടിലെത്തിയ ബിപ്ലബ് കുമാർ മാധ്യമങ്ങളോടു സംസാരിക്കുന്നു.

വരാപ്പുഴ ∙ പൊലീസ് കസ്റ്റഡിയിൽ മരിച്ച ദേവസ്വംപാടം സ്വദേശി ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചതായുള്ള ത്രിപുര സർക്കാരിന്റെ ഉത്തരവ് കൈമാറി. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ വീട്ടിൽ എത്തിയപ്പോഴാണു അഞ്ചു ലക്ഷം നൽകുമെന്നു പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ് എന്നിവർ ചേർന്നാണു കൈമാറിയത്.

related stories