Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂർ: കോൺഗ്രസ് തകർച്ചയുടെ ലക്ഷണമെന്നു സിപിഎം

cpm-logo-1.jpg.image.784.410

തിരുവനന്തപുരം∙ കോൺഗ്രസ് ദുർബലമാകുന്നതും ബിജെപി ആ സ്ഥാനത്തു കടന്നുവരാൻ ശ്രമിക്കുന്നതും ഗൗരവത്തോടെ കാണണമെന്നു സിപിഎം സംസ്ഥാനകമ്മിറ്റിയിൽ അഭിപ്രായം. ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പു വിധി വിലയിരുത്തിയുള്ള ചർച്ചയിലാണിത്. യുഡിഎഫിനു വൻ തിരിച്ചടിയാണ് ചെങ്ങന്നൂരിൽ നൽകാനായതെന്നു സംസ്ഥാനനകമ്മിറ്റി വിലയിരുത്തി.

ആലപ്പുഴ ജില്ലയിൽ പാർട്ടിക്കു പരമ്പരാഗതമായി ശക്തിയുള്ള മണ്ഡലങ്ങളിലൊന്നല്ല ചെങ്ങന്നൂർ. അതുകൊണ്ടു തന്നെ സംഘടനാപരമായ ദൗർബല്യങ്ങളുണ്ടായിരുന്നു. അതിനെ മറികടക്കുന്ന തരത്തിൽ തിരഞ്ഞെടുപ്പിന്റെ സംഘടനാ സംവിധാനം പ്രവർത്തിച്ചു. ആർഎസ്എസിനും ബിജെപിക്കും വേരുകളുള്ള പ്രദേശമാണ.് മുൻകാലങ്ങളിൽ വോട്ട് അവർ യുഡിഎഫിനു മറിച്ചുകൊടുത്തിട്ടുണ്ടെന്നും അവലോകനത്തിൽ പറയുന്നു.

ഹൈദരാബാദ് പാർട്ടി കോൺഗ്രസിന്റെ തീരുമാനങ്ങൾ ജനറൽസെക്രട്ടറി സീതാറാം യച്ചൂരി റിപ്പോർട്ട് ചെയ്തു. സംസ്ഥാനസെക്രട്ടേറിയറ്റ് അംഗങ്ങളുടെ ചുമതലകൾ സംസ്ഥാനകമ്മിറ്റി യോഗം അന്തിമമാക്കി. ദേശാഭിമാനി ചീഫ് എഡിറ്റർ പദവി ഒഴിഞ്ഞ എം.വി.ഗോവിന്ദൻ പാർട്ടി സെന്ററിന്റെയും ഇഎംഎസ് അക്കാദമിയുടെയും പ്രധാന മേൽനോട്ടം വഹിക്കും.

എസ്എഫ്ഐയുടെ ചുമതല കെ.എൻ.ബാലഗോപാലും ഡിവൈഎഫ്ഐയുടെത് ഇ.പി.ജയരാജനും വഹിക്കും. യോഗം ഇന്നു സമാപിക്കും.