Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയും കാറ്റും: ജാഗ്രതാ നിർദേശം

തിരുവനന്തപുരം ∙ തെക്കു പ‌ടിഞ്ഞാറൻ കാലവർഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം സാമാന്യം വ്യാപകമായി മഴ ലഭിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു. തലസ്ഥാനത്തിന്റെ തീരപ്രദേശങ്ങളി‍ൽ കടൽക്ഷോഭം രൂക്ഷമായി തുടരുകയാണ്.