Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസരങ്ങൾ ആറുപേരിലൊതുങ്ങിയെന്ന് ഷാഫി; ആ പറഞ്ഞത് ശരിയോ ?

Varafalam

1983 മുതൽ രാജ്യസഭയിലേക്ക് 20 ടേമിൽ കോൺഗ്രസ് അംഗങ്ങളെ അയച്ചെങ്കിലും എല്ലാ അവസരവും ആറുപേരിലേക്കു ചുരുങ്ങിയെന്നു ഷാഫി പറമ്പിൽ. ലോക്‌സഭയിലേക്ക് ആറു തവണയും രാജ്യസഭയിലേക്കു മൂന്നു തവണയും പി.ജെ.കുര്യന് അവസരം ലഭിച്ചെന്നു വി.ടി.ബൽറാം.  യുവ എംഎൽഎമാരുടെ ഈ അവകാശവാദങ്ങൾ ശരിയോ? 

രാജ്യസഭ

1983നുശേഷം കോൺഗ്രസിനു രാജ്യസഭയിലേക്ക് 20 അവസരം ലഭിച്ചു. ഏഴുപേർക്കാണ് ഈ രാജ്യസഭാംഗത്വങ്ങൾ ലഭിച്ചത്. 

∙ എ.കെ.ആന്റണി – 5 തവണ (1985–91, 1991–97, 2005–10, 2010–16, 2016–22)

∙ ടി.കെ.സി.വടുതല – ഒരു തവണ (1986–92)

∙ എം.എം.ജേക്കബ് – ഒരു തവണ (1988–94)

∙ തെന്നല ബാലകൃഷ്ണപിള്ള – 3 തവണ (1991–92, 1992–98, 2003–09)

∙ കെ.കരുണാകരൻ – 3 തവണ (1995–97, 1997–98, 2004–05)

∙ വയലാർ രവി – 4 തവണ (1994–2000, 2003–09, 2009–15, 2015–21)

∙ പി.ജെ.കുര്യൻ – 3 തവണ (2005–06, 2006–12, 2012–18)

 ലോക്സഭ

പി.ജെ.കുര്യൻ – 6 തവണ (1980, 1984, 1989, 1991, 1996, 1998).

സിപിഎമ്മിന് 18 ടേം ലഭിച്ചു 14 പേരെ രാജ്യസഭയിലെത്തിച്ചു സിപിഐക്ക് 6 ടേം–5 അംഗങ്ങൾ. മുസ്‌ലിം ലീഗിന് 5 ടേം–3 അംഗങ്ങൾ. കേരള കോൺഗ്രസിന് (എം) 3 ടേം–3 അംഗങ്ങൾ.

* മനോരമ എഡിറ്റോറിയൽ റിസർച്