Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിസാൻ മഹാ സംഘ് ബന്ദുമായി വ്യാപാരി വ്യവസായി ഏകോപനസമിതി സഹകരിക്കില്ല

തിരുവനന്തപുരം∙ കിസാൻ മഹാ സംഘ് 10നു പ്രഖ്യാപിച്ച ഭാരത് ബന്ദുമായി വ്യാപാരി വ്യവസായി ഏകോപന സമിതി സഹകരിക്കില്ലെന്നു സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീനും ജനറൽ സെക്രട്ടറി രാജു അപ്സരയും അറിയിച്ചു. കർഷകസമൂഹം നടത്തുന്ന സമരങ്ങൾക്കു സമിതിയുടെ പിന്തുണ ഉണ്ടെങ്കിലും ഹർത്താലിന്റെയും ബന്ദുകളുടെയും പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനും വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു പിന്തുണ നൽകില്ല.