Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമലംഘകരാകുന്ന പൊലീസുകാരെ പുറത്താക്കണം: വിഎസ്

VS Achuthanandan

തിരുവനന്തപുരം∙ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ. നിയമലംഘകരാകുന്ന പൊലീസുകാർക്കു സേനയിൽ സ്ഥാനമുണ്ടാകില്ലെന്ന സന്ദേശം നൽകണമെന്നു വിഎസ് ആവശ്യപ്പെട്ടു. അതിനുതക്ക കർശനമായ മാതൃകാനടപടികൾ വേണം. ആവശ്യമെങ്കിൽ നിയമനിർമാണവും ആലോചിക്കണം.

പൊലീസ് നിയമലംഘകരാവുന്ന സംഭവങ്ങൾ നിരന്തരം ആവർത്തിക്കുന്നത് ആശങ്കാജനകമാണ്. മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുമ്പോഴും ജനങ്ങൾ പ്രതിഷേധിക്കുമ്പോഴുമാണു പലപ്പോഴും ഇത്തരം നിയമലംഘനങ്ങൾ പൊലീസ് മേധാവികളുടെ ശ്രദ്ധയിൽ വരുന്നത്.

 ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനു പകരം ഭീഷണിയാകുന്നത് ഒട്ടും ആശാസ്യമല്ല– വിഎസ് ചൂണ്ടിക്കാട്ടി.