Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദേശം

rain

തിരുവനന്തപുരം∙ കേരളത്തിൽ 14 വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. പെ‌ട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കുള്ള സാധ്യത കൂടി കണക്കിലെടുത്തു ജാഗ്രത പുലർത്താൻ കലക്ടർമാർക്കു ദുരന്തനിവാരണവകുപ്പ് നിർദേശം നൽകി.

കടലിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികൾ ലക്ഷദീപിന്റെ പടിഞ്ഞാറേ ഭാഗത്തു മത്സ്യബന്ധനത്തിനു പോകരുത്. മറ്റു ഭാഗങ്ങളിലേക്കു പോകുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

related stories