Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ : യാത്രാ നിയന്ത്രണം നീക്കി; വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു തുറക്കും

Nipah virus

തിരുവനന്തപുരം∙ നിപ്പ വൈറസ് ബാധ പുതിയതായി റിപ്പോർട്ട് ചെയ്യാത്തതിനാൽ കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിലേക്ക് ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്ന യാത്രാ നിയന്ത്രണം നീക്കി. കേരളത്തിന്റെ ഏതു ഭാഗത്തേക്കും സഞ്ചരിക്കുന്നതു സുരക്ഷിതമാണെന്ന് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ അറിയിച്ചു.

നിപ്പ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു തുറക്കും

കോഴിക്കോട് ∙ നിപ്പ വൈറസ് ബാധ നിയന്ത്രണവിധേയമായതിനെത്തുടർന്നു പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു തുറക്കും. സ്കൂളുകൾ ഒന്നിനു തുറക്കേണ്ടിയിരുന്നത് ആദ്യം നാലിലേക്കും പിന്നീട് 12ലേക്കും നിപ്പ ബാധയുടെ പശ്ചാത്തലത്തിൽ മാറ്റിയിരുന്നു. പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നലെയോടെ അവസാനിച്ചു.