Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജേക്കബ് തോമസിന്റെ 31 സർക്കുലറുകൾ റദ്ദാക്കി: മുഖ്യമന്ത്രി

jacob-thomas

തിരുവനന്തപുരം∙ ഡിജിപി ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയിരിക്കെ 2016ൽ പുറത്തിറക്കിയ 36 സർക്കുലറുകളിൽ 31 എണ്ണം പുതിയ ഡയറക്ടർ റദ്ദാക്കിയതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളുമായും വിജിലൻസ് മാനുവലുമായും ഒത്തുപോകാത്തതിനാലാണ് ഇവ റദ്ദാക്കിയത്.

സംസ്ഥാനത്തു വിജിലൻസ് അന്വേഷണം നേരിടുന്ന 10 പൊലീസ് ഉദ്യോഗസ്ഥരുണ്ട്. ഡിജിപി, എഡിജിപി, എസ്ഐ, എഎസ്ഐ, സിവിൽ പൊലീസ് ഓഫിസർ തസ്തികയിലുള്ള ഓരോരുത്തരും ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് തസ്തികയിലുള്ള നാലുപേരുമാണ് അന്വേഷണം നേരിടുന്നത്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു ദിവസം കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാർത്തകൾ ജനങ്ങളിലെത്താതിരിക്കാൻ ടെലിവിഷൻ കേബിൾ നശിപ്പിച്ച സംഭവങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

റേഷൻ കാർഡുകൾ ഇല്ലാത്തവർക്കു സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ താൽക്കാലിക റേഷൻ കാർഡ് നൽകുമെന്നു മന്ത്രി പി.തിലോത്തമൻ നിയമസഭയിൽ അറിയിച്ചു. 76,000 ലധികം അപേക്ഷകളാണു പുതിയ റേഷൻ കാർഡിനായി ലഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.