Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ ജാഗ്രത തുടരുന്നു; പനി ബാധിച്ച ഒരാൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ

Nipah virus

കോഴിക്കോട് ∙ നിപ്പ വൈറസ് ബാധയ്ക്കെതിരെയുള്ള ജാഗ്രത തുടരുന്നതിനിടെ ഇന്നലെ ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിബാധിതനായ ഇയാൾ നിരീക്ഷണത്തിലാണെന്നു ഡിഎംഒ ഡോ. വി.ജയശ്രീ അറിയിച്ചു.

ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഹെഡ് നഴ്സ് ചെലവൂർ കാളാണ്ടിത്താഴം കാരിമറ്റത്തിൽ ടെസ്സി എം. ജോർജ് മരിച്ചത് നിപ്പ ബാധയെ തുടർന്നല്ലെന്നു പരിശോധനാഫലം. 20നു മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ടെസ്സി എം. ജോർ‌ജ് അൽപം കഴിഞ്ഞാണ് മരിച്ചത്. തുടർന്ന്, മണിപ്പാൽ സെന്റർ ഫോർ വൈറസ് റിസർച്ചിലേക്ക് അയച്ച സാംപിളിന്റെ പരിശോധനാഫലത്തിലാണ് ഇവർക്കു നിപ്പ ബാധിച്ചിട്ടില്ലെന്ന റിപ്പോർട്ട് വന്നത്.