Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴ തുടരുന്നു; ചിലയിടങ്ങളിൽ ഇന്ന് അവധി

bharatapuzha-rain നിറപുഴയഴക്: കനത്ത മഴയെത്തുടർന്ന് ഇരുകരയും മുട്ടി നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴ. ഷൊർണൂരിൽ നിന്നുള്ള കാഴ്ച.

തിരുവനന്തപുരം∙ സംസ്ഥാനത്തു കനത്ത മഴ തുടരുന്നു. ഇടുക്കി, വയനാട് ജില്ലകളിലാണ് ഇന്നലെ ശക്തമായ മഴ ലഭിച്ചത്. ഇന്നു കടൽക്ഷോഭത്തിനു സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്. കേരള തീരത്തു തിരമാലകളുടെ ഉയരം 3.7 മീറ്റർ വരെയാകാം. കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തും കേരള, കർണാടക തീരങ്ങളിലും പോകരുതെന്നു കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പു നൽകി.

ചിലയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഇന്ന് അവധി

കോട്ടയം ∙ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും കോട്ടയം താലൂക്കിലെ ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ് എന്നീ പഞ്ചായത്തുകളിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കൈപ്പുഴ എസ്‌കെവി  എൽപിഎസ്, പുന്നത്ര സെന്റ് ജോസഫ്സ് ഹൈസ്കൂൾ, അയർക്കുന്നം ജിഎൽപിഎസ്, മണർകാട് ജിയുപിഎസ് എന്നിവിടങ്ങളിലാണു ക്യാംപുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.