Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2014 മുതലുള്ള കാർഷിക കടങ്ങൾ കമ്മിഷന്റെ പരിധിയിൽ: മന്ത്രി

V.S. Sunilkumar

തിരുവനന്തപുരം∙ സഹകരണബാങ്കിൽ നിന്നടക്കമുള്ള 2014 മുതലുള്ള കാർഷിക കടങ്ങൾ കടാശ്വാസ കമ്മിഷന്റെ പരിധിയിൽ കൊണ്ടുവന്നതായി മന്ത്രി വി.എസ്.സുനിൽകുമാർ നിയമസഭയിൽ ഐ.സി.ബാലകൃഷ്ണന്റെ സബ്മിഷനു മറുപടി നൽകി. കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ മറ്റു ബാങ്കിൽനിന്നുള്ള കടങ്ങൾ ഇക്കൂട്ടത്തിൽ പെടുത്താനുമാകില്ല. കാർഷിക കടാശ്വാസ കമ്മിഷൻ ഉടൻ പുനഃസംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

തൃശൂർ ഉൾപ്പെടെ ജില്ലകളിലെ നെല്ലുസംഭരണം സഹകരണ സംഘങ്ങൾ വഴിയാക്കുന്നതു ആലോചനയിലാണെന്നു മുരളി പെരുന്നെല്ലിക്കു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മിൽ‍ ഉടമകൾ കൃഷിക്കാരിൽനിന്നു നെല്ലു സംഭരിക്കുന്നതിൽ വീഴ്ച വരുത്തുന്ന സാഹചര്യത്തിലാണിത്.

വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതു പരിഗണനയിലാണെന്ന് എം.സ്വരാജിനു മന്ത്രി ടി.പി.രാമകൃഷ്ണൻ മറുപടി നൽകി. ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽപെടുത്തി നടപടികളെടുക്കും. ജീവനക്കാരെ ഇരിക്കാൻപോലും അനുവദിക്കാതെ ജോലി ചെയ്യിക്കുന്ന രീതി കർശനമായി നിരീക്ഷിച്ചു നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

related stories