Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രൂപ്പുകളിയിൽ മടുപ്പ്; വക്താവുസ്ഥാനത്തു നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെടും: രാജ്മോഹൻ ഉണ്ണിത്താൻ

rajmohan-unnithan

മനോരമ ലേഖകൻ തിരുവനന്തപുരം∙ കോൺഗ്രസ് വക്താവുസ്ഥാനത്തുനിന്ന് ഒഴിവാക്കിത്തരണമെന്നു ഹൈക്കമാൻഡിനോട് അഭ്യർഥിക്കുമെന്നു രാജ്മോഹൻ ഉണ്ണിത്താൻ. പാർട്ടി വക്താവായല്ല തന്നെ കാണുന്നത്. സോളർകേസിൽ ഉമ്മൻചാണ്ടിയെ ന്യായീകരിച്ചാൽ ആ ഗ്രൂപ്പുകാരനാക്കും. പ്രതിപക്ഷനേതാവിനെ അനുകൂലിച്ചാൽ അദ്ദേഹത്തെ തുണയ്ക്കുന്നയാളാക്കും. സുധീരനുവേണ്ടി സംസാരിച്ചാൽ അദ്ദേഹത്തിനുവേണ്ടി ഗ്രൂപ്പുണ്ടാക്കുന്നയാളായും ചിത്രീകരിക്കും.

ഗ്രൂപ്പുകളുടെ ഇംഗിതത്തിനു വഴങ്ങി അഭിപ്രായം പറയാൻ തന്നെ കിട്ടില്ല. നേതൃത്വം ഇവിടെ അവഗണിച്ചപ്പോൾ ശശിതരൂരാണ് പാർട്ടി വക്താവാക്കാൻ സഹായിച്ചത്. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു.