Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി ഐസക്കിന്റെ കാർ തട്ടി ബൈക്ക് യാത്രികനു പരുക്ക്

TM Thomas Issac

അമ്പലപ്പുഴ ∙ മന്ത്രി തോമസ് ഐസക്കിന്റെ കാർ തട്ടി ബൈക്ക് യാത്രികനായ യുവാവിനു നിസാര പരുക്കേറ്റു. പുന്നപ്ര അഞ്ചിൽവെളിയിൽ അനീഷിനാണു (31) പരുക്കേറ്റത്. ഇയാളെ മന്ത്രി തന്നെ കാറിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ ഉറപ്പു വരുത്തി. ദേശീയപാതയിൽ പുന്നപ്ര കളിത്തട്ട് ജംക്‌ഷനിൽ ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്കു വരികയായിരുന്നു മന്ത്രി.

related stories