Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമൃതയും പാലരുവിയും ഉൾപ്പെടെ നാലു ട്രെയിനുകൾക്ക് നിയന്ത്രണം

പാലക്കാട് ∙ മധുര ഡിവിഷനിലെ അമ്പാട്ടൂറൈയ്ക്കും കെ‍ാടൈക്കനാലിനും ഇടയിൽ ലവൽക്രേ‍ാസുമായി ബന്ധപ്പെട്ട ജേ‍ാലികൾ നടക്കുന്നതിനാൽ ഇന്ന് നാലു ട്രെയിനുകളുടെ സർവീസിൽ മാറ്റം വരുത്തി. പാലക്കാട് ജംക്‌ഷൻ–തിരുച്ചെന്തൂർ പാസഞ്ചർ ഡിണ്ടിഗലിലും തിരുച്ചെന്തൂർ– പാലക്കാട് ജംക്‌ഷൻ പാസഞ്ചർ ട്രെയിൻ തിരുനെൽവേലിയിലും സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് ഇന്ന് ഡിണ്ടിഗലിൽ നിന്ന് 1.25 മണിക്കൂർ വൈകിയാണ് മധുരയ്ക്ക് പേ‍ാകുക.

മധുര–തിരുവനന്തപുരം അമൃത എക്സ്പ്രസ് മധുരയിൽ നിന്ന് അരമണിക്കൂർ വൈകിയാണ് പുറപ്പെടുക. തൃശൂർ പുതുക്കാടിനും ഒല്ലൂരിനും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ പുനലൂർ – പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയിൽ യാത്ര അവസാനിപ്പിക്കും. പാലക്കാട്–പുനലൂർ എക്സ്പ്രസ് റദ്ദാക്കി. പകരം കേ‍ാട്ടയത്തു നിന്നു പുനലൂർക്ക് പ്രത്യേക സർവീസ് ഉണ്ടാകും.