Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുധീരനു മറുപടി ഇല്ലാഞ്ഞിട്ടല്ല: ചെന്നിത്തല

Ramesh Chennithala, V.M. Sudheeran

തിരുവനന്തപുരം∙ വി.എം.സുധീരൻ നടത്തിയ വിമർശനങ്ങൾക്കു മറുപടി പറയാൻ ഇപ്പോൾ കഴിയില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതിനർഥം മറുപടി പറയാനില്ലെന്നല്ല. പരസ്യവിവാദങ്ങളിലേർപ്പെടരുതെന്നു കെപിസിസി തീരുമാനമെടുത്തിട്ടുണ്ട്. താനും കൂടി ചേർന്നെടുത്ത തീരുമാനമാണ്. അതു ലംഘിക്കാൻ കഴിയില്ല. പൊതുവേദിയിൽ ഇനി ആ ചർച്ചയില്ല. എത്ര പ്രകോപിപ്പിച്ചാലും ഇക്കാര്യത്തിനു മറുപടിയില്ലെന്നു രമേശ് ആവർത്തിച്ചു.