Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷീര കർഷകർക്ക് ഇൻഷുറൻസ് പദ്ധതി ഉടൻ

തിരുവനന്തപുരം∙ ക്ഷീര കർഷകർക്കായി സംസ്ഥാന സർക്കാർ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു. ക്ഷീരവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, മിൽമ, പ്രാഥമിക ക്ഷീര സഹകരണസംഘങ്ങൾ, ക്ഷീര കർഷകർ എന്നിവർ പങ്കാളികളാണ്. പദ്ധതി അടുത്ത മാസം പ്രാബല്യത്തിൽ വരും. ക്ഷീര കർഷകർ, ജീവിത പങ്കാളി, 25 വയസ്സുവരെയുള്ള മക്കൾ, കറവമാടുകൾ എന്നിവർ ഗുണഭോക്താക്കളായിരിക്കും. ക്ഷീര കർഷക ക്ഷേമനിധിയിൽ അംശദായം നൽകുന്ന കർഷകരായിരിക്കും പദ്ധതിയിൽ അംഗങ്ങളാകുക. ഈ വർഷം ഒരു ലക്ഷം കർഷകരെയും കുടുംബാംഗങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തും.

സമഗ്ര ഇൻഷുറൻസ് പദ്ധതിയുടെ സവിശേഷതകൾ:

∙ ക്ഷീര കർഷകർക്കും കുടുംബാംഗങ്ങൾക്കും ഒരുലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ്, രണ്ടുലക്ഷം വരെ സമ്പൂർണ ആരോഗ്യ ഇൻഷുറൻസ്, അ‍ഞ്ചു ലക്ഷത്തിന്റെ അപകട ഇൻഷുറൻസ്, കർഷകരുടെ മക്കൾക്ക് 20,000 രൂപ വരെ വിദ്യാഭ്യാസ സ്കോളർഷിപ്.

∙ ക്ഷീരകർഷകരുടെ അറവുമാടുകൾക്ക് 60,000 രൂപ വരെ ഗോരക്ഷാ ഇൻഷുറൻസ്, 3,000 രൂപ വരെ മൃഗചികിത്സ ഇൻഷുറൻസ്.