Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സ്ത്രീയെന്നുപോലും പരിഗണിച്ചില്ല'; ഗണേഷ്കുമാറിനെതിരെ ഷീന ആർ. നാഥിന്റെ പരാതി വനിതാ കമ്മിഷന്

Ganesh-Kumar-Ananthakrishnan-Sheena

തിരുവനന്തപുരം∙ കാറിനു സൈഡ് നൽകിയില്ലെന്ന കാരണത്താൽ യുവാവിനു മർദനമേറ്റ സംഭവത്തിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയും ‍ഡ്രൈവറും തന്നെ സ്ത്രീയെന്ന പരിഗണനപോലും നൽകാതെ കയ്യേറ്റം ചെയ്തതായി ആരോപിച്ചു യുവാവിന്റെ അമ്മ ഷീന ആർ. നാഥ് വനിതാ കമ്മിഷനിൽ പരാതി നൽകി. പരാതി റജിസ്റ്റർ ചെയ്തതായി ചെയർപഴ്സൻ എം.ജി.ജോസഫൈൻ അറിയിച്ചു.

സ്ത്രീകൾക്കെതിരെയുള്ള കയ്യേറ്റശ്രമങ്ങൾ കൂടി ചേർത്തു കേസെടുക്കണമെന്നും തനിക്കു നീതി ലഭ്യമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് റിപ്പോർട്ട് ആവശ്യപ്പെടുന്നതുൾപ്പെടെയുള്ള തുടർ നടപടി സ്വീകരിക്കുമെന്നു ജില്ലയുടെ ചുമതലയുള്ള വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു.