Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്ത് അഞ്ചു ദിവസംകൂടി വ്യാപക മഴ

Rain

തിരുവനന്തപുരം∙ അടുത്ത അഞ്ചു ദിവസംകൂടി സംസ്ഥാനത്തു വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം. ഇന്നലെ തെക്കൻ കേരളത്തിൽ മാത്രമായി ഒതുങ്ങിയ മഴ വരുംദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വടക്കൻ പ്രദേശങ്ങളിലേക്കും വ്യാപിക്കും. ഇന്നു സംസ്ഥാനത്തൊട്ടാകെ സാമാന്യം വ്യാപക മഴ ലഭിക്കും.

പടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകുന്നവർ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി.

related stories