Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലും ആറന്മുളയിലും ദർശനം നടത്തി കുമ്മനം

Kummanam ‌മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ശബരിമല ക്ഷേത്രദർശനം നടത്തുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ‌, ബോർഡ് അംഗം കെ.പി. ശങ്കരദാസ് തുടങ്ങിയവർ സമീപം.

ശബരിമല∙ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഇരുമുടിക്കെട്ടുമേന്തി മല ചവിട്ടി അയ്യപ്പദർശനം നടത്തി. പമ്പയിൽ എത്തിയപ്പോൾ മുതൽ തോരാതെ പെയ്ത മഴയെ വകവയ്ക്കാതെ ശരണം വിളിച്ച് മല ചവിട്ടി. ഇരുമുടി കെട്ടുമായി ഒരുസംഘവും ഒപ്പമുണ്ടായിരുന്നു. പതിനെട്ടാംപടിക്കൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗം ശങ്കരദാസ് എന്നിവർ ചേർന്നു വരവേറ്റു. ദർശനത്തിനു ശേഷം മാളികപ്പുറത്ത് എത്തി പറ കൊട്ടിപ്പാട്ട് വഴിപാട് നടത്തി. പറ കൊട്ടി പാട്ട് നടത്തുന്ന മുഴുവൻ കർമികൾക്കും മിസോറമിൽ നിന്നു കൊണ്ടുവന്ന കമ്പിളി സമ്മാനിച്ചു.

ഇന്നലെ രാവിലെ എട്ടിന് ആറന്മുളയിലെത്തിയ അദ്ദേഹം പാർഥസാരഥി ക്ഷേത്രത്തിൽ ദർശനം നടത്തി. തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ക്ഷേത്ര കവാടത്തിൽ പൂർണകുംഭം നൽകി സ്വീകരിച്ചു. കുമ്മനം രാജശേഖരൻ വഴിപാടായി പഞ്ചസാര കൊണ്ടു തുലാഭാരം നടത്തി.