Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിമപ്പണിയുടെ ഉത്തരവാദിത്തം പൊലീസ് നേതൃത്വത്തിന്: സെൻകുമാർ

Senkumar

തിരുവനന്തപുരം∙ പൊലീസിലെ അടിമപ്പണി ഉൾപ്പെടെ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം പൊലീസിന്റെ നേതൃത്വത്തിനാണെന്നു മുൻ ഡിജിപി ടി.പി.സെൻകുമാർ.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ക്യാംപ് ഫോളോവർമാരെ ആരെയും സ്വകാര്യ ആവശ്യങ്ങൾക്കായി ജോലിക്കു നിയോഗിക്കാൻ പാടില്ല. ഇത്തരം അനാരോഗ്യ പ്രവണതകൾ തടയുന്നതിന് ആവശ്യമായ നടപടികൾ താൻ ഡിജിപിയായിരുന്നപ്പോൾ ചെയ്തിരുന്നു. എന്നാൽ അതു തുടർന്നു നിലനിർത്താൻ  സാധിച്ചിട്ടില്ലെന്നു തോന്നുന്നു. ഇന്ന കാര്യമേ ചെയ്യാൻ പാടുള്ളൂ എന്നു വ്യക്തമായ നിർദേശം നൽകണം. അതു സീനിയർ ഉദ്യോഗസ്ഥർ എല്ലാവരും പാലിച്ചാലേ തുടർന്നുകൊണ്ടു പോകാനാവൂ.

നമ്മുടെ സംസ്ഥാനത്തെ രീതികളും സംസ്കാരവും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമാണ്. ഫ്യൂഡലിസ പ്രവണതയുള്ള സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്കു കേരളത്തിലെ സ്ഥിതി കാണുമ്പോൾ ഞെട്ടൽ ഉണ്ടാകാം. ഇത്ര വർഷമായിട്ടും പലർക്കും കേരളത്തിന്റെ സംസ്കാരം ഉൾക്കൊള്ളാൻ സാധിച്ചിട്ടുണ്ടാവില്ല. എല്ലാവരെയും തുല്യരായി കാണുന്ന സംസ്ഥാനമാണിത്. അതിനു വിരുദ്ധമായി പെരുമാറുന്നവരുണ്ടാകാം. മുകളിലുള്ളവർ കൃത്യമായി പരിശോധിച്ചു നടപടി എടുക്കണമെന്നും സെൻകുമാർ പറഞ്ഞു.