Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉരുൾപൊട്ടൽ: അവസാനത്തെ മൃതദേഹവും കിട്ടി; മരണം 14

Landslide Kozhikode നഫീസ

താമരശ്ശേരി∙ കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിൽ കാണാതായവരിൽ അവസാനത്തെയാളുടെ മൃതദേഹവും ലഭിച്ചു. ഇതോടെ ആറുകുട്ടികളടക്കം ആകെ മരണസംഖ്യ 14 ആയി. കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ (55) മൃതദേഹമാണ് തിരച്ചിലിന്റെ അഞ്ചാംദിവസമായ ഇന്നലെ നാലരയോടെ കണ്ടെത്തിയത്.