Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രിയെ കാണാൻ പിണറായിക്ക് അനുമതി നിഷേധിച്ചത് തെറ്റ്: ഉമ്മൻ ചാണ്ടി

oommen-chandy-pinarayi

തിരുവനന്തപുരം∙ റേഷൻ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയ മുഖ്യമന്ത്രി പിണറായി വിജയന്റെ അപേക്ഷ തള്ളിയ നടപടിക്കെതിരെ സർക്കാരിനൊപ്പം രാഷ്ട്രീയം മറന്നു പ്രതിപക്ഷവും കൂടെനിൽക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ച നടപടി തീർത്തും നിർഭാഗ്യകരമാണ്. സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ ഉന്നിയിക്കാനുള്ള അവകാശം സർക്കാരിനും അതു കേൾക്കാനുള്ള ബാധ്യത പ്രധാനമന്ത്രിക്കുമുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മറുപടി ലഭിച്ചേ തീരൂ. പ്രധാനമന്ത്രി പറഞ്ഞതുപോലെ ഭക്ഷ്യ പൊതുവിതരണ മന്ത്രിയെ കണ്ടു പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ല.

നമുക്കു ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നമായതിനാൽ കേന്ദ്രത്തിന്റെ നടപടിയോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല. ഇതിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കാൻ സംസ്ഥാന സർക്കാർ വൈകിപ്പോയി. സർവകക്ഷി സംഘം കാണാൻ അനുമതി ചോദിച്ചാൽ അതുടൻ നല്‍കുന്ന രീതിയാണ് നെഹ്റു മുതൽ മൻമോഹൻസിങ് വരെയുള്ള പ്രധാനമന്ത്രിമാർ സ്വീകരിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ മന്ത്രിസഭായോഗം പോലും ചേർന്ന കീഴ്‍വഴക്കം കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

related stories