Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ മനസ്സിൽ രാഷ്ട്രീയ വിദ്വേഷം: എ.വിജയരാഘവൻ

A Vijayaraghavan

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ബിജെപി സർക്കാരും കടുത്ത രാഷ്‌ട്രീയ വിദ്വേഷം മനസ്സിൽ വച്ചു കേരളത്തോടു ചിറ്റമ്മ നയമാണു കാണിക്കുന്നതെന്ന് എൽഡിഎഫ്‌ സംസ്ഥാന കൺവീനർ എ.വിജയരാഘവൻ. മുഖ്യമന്ത്രിയെ കാണാൻ അവസരം നൽകാത്തതു ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്‌. മുമ്പ്‌ ഒരു പ്രധാനമന്ത്രിയും ഇങ്ങനെയൊരു നിഷേധാത്മക സമീപനം സ്വീകരിച്ചിട്ടില്ല. സംതൃപ്‌തമായ സംസ്ഥാനം, ശക്തമായ കേന്ദ്രം എന്നതാണ് നമ്മുടെ ഫെഡറൽ വ്യവസ്ഥയുടെ അന്തഃസത്ത. അതുപോലും പ്രധാനമന്ത്രി മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.