Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജിവച്ച നടിമാരെ അഭിനന്ദിച്ച് കാനം

Kanam Rajendran

കോഴിക്കോട് ∙ അമ്മയിൽ നിന്നു രാജിവച്ച നടിമാർക്കു പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനാധിപത്യപരമായി പ്രതിഷേധം അറിയിച്ചത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ നിലപാടുകൾക്കെതിരെ 10 വർഷം മുൻപ് പ്രതിഷേധിച്ച വ്യക്തിയാണ് ഞാൻ. തിലകനെതിരായ വിലക്കിനെതിരെ നിന്ന് നഷ്ടപരിഹാരം വാങ്ങിക്കൊടുത്തു. അന്നാരും എന്റെ കൂടെ നിന്നില്ല. ഈ സംഭവത്തിന്റെ പേരിൽ ഇടത് എംഎൽഎമാർ രാജിവച്ച് പോകേണ്ട കാര്യമില്ല. മുന്നണി തീരുമാനങ്ങളൊന്നും അവർ ലംഘിച്ചിട്ടില്ല. ഇത് അവരുടെ സംഘടനയുടെ ആഭ്യന്തരപ്രശ്നം മാത്രമാണ്– കാനം പറഞ്ഞു.

related stories