Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ ജയിൽമോചിതരെ നാട്ടിലെത്തിക്കാൻ നോർക്ക

Norka Roots

തിരുവനന്തപുരം∙ വിദേശരാജ്യങ്ങളിൽ തന്റേതല്ലാത്ത കാരണങ്ങളാൽ ജയിൽശിക്ഷ കഴിഞ്ഞു മോചിതരായശേഷം നാട്ടിലെത്താൻ കഴിയാതെ വിഷമിക്കുന്നവർക്കായി ‘സ്വപ്നസാഫല്യം’ പദ്ധതിക്കു നോർക്ക റൂട്സ് തുടക്കംകുറിച്ചു.

ജയിൽമോചിതരായശേഷം നാട്ടിലെത്താൻ പണമില്ലാത്തവർക്കു കേരളത്തിലെ ഏതു വിമാനത്താവളത്തിലേക്കും സൗജന്യമായി വിമാനടിക്കറ്റ് നൽകുന്ന പദ്ധതിയാണിത്. ജയിൽമോചിതരായ മലയാളികൾക്കോ അവരുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ നോർക്ക റൂട്സിന്റെ വെബ്സൈറ്റ് www.norkaroots.net വഴി അപേക്ഷിക്കാം.

മലയാളി നിലവിൽ കഴിയുന്ന പ്രദേശത്തെ നോർക്ക റൂട്സിന്റെ അംഗീകാരമുള്ള പ്രവാസി മലയാളി സംഘടനയുടെ ശുപാർശ കൂടി അപേക്ഷയോടൊപ്പം ലഭിക്കണം.

ഫോൺ: 1800 425 3939, 0471–2333339.