Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രൈസ്തവ പൈതൃകം മാർത്തോമ്മാ‌ ശ്ലീഹായുടേത്: മാർ പെരുന്തോട്ടം

marthoman-smrithi-seminar കോട്ടയം പുത്തനങ്ങാടി കുരിശുപള്ളിയിൽ മാർത്തോമ്മൻ സ്മൃതി സെമിനാർ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം∙ കേരളസഭയിൽ പലതരം ഭിന്നതകളും പിളർപ്പുകളുമുണ്ടായെങ്കിലും എല്ലാവരും അവകാശപ്പെടുന്ന പൈതൃകം ഇന്നും മാർത്തോമ്മാ ശ്ലീഹായുടേതാണെന്നു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. പുത്തനങ്ങനാടി കുരിശുപള്ളിയിൽ മാർത്തോമ്മാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാളിനോടനുബന്ധിച്ചു നടത്തിയ മാർത്തോമ്മൻ സ്മൃതി സെമിനാർ ‘മാർത്തോമ്മാ പൈതൃകം മിത്തും യാഥാർഥ്യവും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ പെരുന്തോട്ടം.

സഭാചരിത്രകാരൻ ഡോ. കുര്യൻ തോമസ്, കോഴഞ്ചേരി സെന്റ് തോമസ് കോളജ് ചരിത്രാധ്യാപകൻ പ്രഫ. ജോർജ് മാമ്മൻ എന്നിവർ വിഷയാവതരണം നടത്തി. വികാരി ഫാ. പി.എ.ഫിലിപ് അധ്യക്ഷത വഹിച്ചു. ഫാ. ജോൺ ശങ്കരത്തിൽ, ഫാ. യൂഹാനോൻ ബേബി, ഫാ. ജോസഫ് കുര്യൻ, ട്രസ്റ്റി മാത്യൂസ് മാളിയേക്കൽ, സെക്രട്ടറി ജോർജ് കെ.കട്ടപ്പുറം എന്നിവർ പ്രസംഗിച്ചു.

ദുഖ്റോനോ പെരുന്നാളിനു തുടക്കമിട്ട് ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് കുർബാന അർപ്പിച്ചു. തുടർന്നു കൊടിയേറ്റ് നടത്തി. ഇന്ന് ഏഴിനു ഫാ. ബെഹനാൻ കോരുത് കുർബാന അർപ്പിക്കും. വൈകിട്ട് 6.15നു മാർത്തോമ്മൻ സ്മൃതി പ്രഭാഷണം – ഫാ. ഡോ. ഒ.തോമസ്. തുടർന്നു സ്നേഹവിരുന്ന്. നാളെ 7.45നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ കുർബാന. തുടർന്നു പ്രദക്ഷിണം, ആശീർവാദം.