Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർച്ച ചെയ്യാമെന്നു മാത്രം പറഞ്ഞു; ‘അമ്മ’ അറിയിപ്പ് അവ്യക്തം: ഡബ്ല്യുസിസി

Women in Cinema Collective

കൊച്ചി∙ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ ദിലീപിനെ തിരിച്ചെടുത്തതു സംബന്ധിച്ചുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന് അമ്മ നേതൃത്വം അറിയിച്ചെങ്കിലും അതിനു വ്യക്തതയില്ലെന്നു വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). ‘കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഡബ്ല്യുസിസി നൽകിയ കത്തിന്, വിഷയം ചർച്ച ചെയ്യാമെന്നല്ലാതെ എപ്പോൾ ചർച്ച ചെയ്യുമെന്നോ ആരൊക്കെ പങ്കെടുക്കുമെന്നോ വ്യക്തമായിട്ടില്ല.

ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ചു ചർച്ചയ്ക്കുള്ള ദിവസം മുൻകൂട്ടി അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു’- സംഘടന ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ വ്യക്തമാക്കി.

സിനിമ എന്ന മാധ്യമത്തിൽ ഇക്കാലമത്രയും പ്രവർത്തിച്ചിട്ടും അതിക്രമത്തെ അതിജീവിച്ച സഹപ്രവർത്തകക്കൊപ്പം നിൽക്കാനുള്ള ആത്മശക്തി ഉണ്ടാകാതെപോയ എല്ലാവർക്കും ഇനിയെങ്കിലും അതിനു കഴിയട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നതായും പോസ്റ്റിൽ വ്യക്തമാക്കുന്നു.