Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ സംഘടനയില്ല: രാജീവ് രവി

rajeev-aashiq

കൊച്ചി ∙ നിലവിലെ ചലച്ചിത്ര സംഘടനകൾക്കു ബദലായി സമാന്തര സംഘടന രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ചു സംവിധായകൻ രാജീവ് രവി. സംവിധായകരായ ആഷിഖ് അബുവിന്റെയും രാജീവ് രവിയുടെയും നേതൃത്വത്തിൽ പുതുതലമുറ സംവിധായകരും സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും ചേർന്നു പുതിയ സംഘടന രൂപീകരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ, പുതിയൊരു സംഘടനയെക്കുറിച്ച് ആലോചന പോലുമില്ലെന്നും അത്തരം വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നുമാണു രാജീവ് രവിയുടെ പ്രതികരണം.

ഉപദ്രവിക്കപ്പെട്ട നടിക്കുള്ള ശക്തമായ പിന്തുണ അറിയിക്കാനായിരുന്നു പ്രസ്താവന. ചലച്ചിത്ര മേഖലയിലുള്ളവരെല്ലാം തങ്ങളുടെ സുഹൃത്തുക്കളാണെന്നും ആരും ശത്രുക്കളല്ലെന്നും രാജീവ് രവി പറഞ്ഞു. ദിലീപ് വിഷയത്തിൽ ശക്തമായി പ്രതികരിച്ച വിമൻ ഇൻ സിനിമ കലക്ടീവിനു (ഡബ്ല്യുസിസി) പിന്തുണ പ്രഖ്യാപിച്ചു രാജീവ് രവി ഉൾപ്പെടെ നൂറോളം ചലച്ചിത്ര പ്രവർത്തകർ ഒപ്പുവച്ച പ്രസ്താവന പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണു സമാന്തര സംഘടന രൂപീകരിച്ചേക്കുമെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചത്.