Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെസ്ന: അന്വേഷണ സംഘത്തിൽ ഇനി സൈബർ വിദഗ്ധരും

Jesna Maria James

റാന്നി ∙ ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിൽ സൈബർ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി. ടി.പി.ചന്ദ്രശേഖരൻ, ജിഷ കേസുകൾ അന്വേഷിച്ച സംഘത്തിലുണ്ടായിരുന്നവരെയാണ് ഉൾപ്പെടുത്തിയത്. മാർച്ച് 22ന് ജെസ്നെയെ കാണാതായതിനു ശേഷം ഒട്ടേറെ പേരുടെ ഫോൺ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. അവ വിശദമായി പരിശോധിക്കുകയാണ് വിദഗ്ധരുടെ ചുമതല. വിവിധയിടങ്ങളിലെ സിസിടിവികളിൽ നിന്നു ലഭിച്ച ദൃശ്യങ്ങളും പരിശോധിക്കും.

ഉപവാസം ഇന്ന്

പത്തനംതിട്ട ∙ ജെസ്‌നയുടെ തിരോധാനം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ (എം) സംസ്കാരവേദിയും വനിതാ കോൺഗ്രസും ഇന്ന് 10ന് മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തുന്ന ഉപവാസം പാർട്ടി ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിനു സമാപന സമ്മേളനം യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ ഉദ്ഘാടനം ചെയ്യും. നിർവഹിക്കുന്നു. സംസ്കാരവേദി ചെയർമാൻ വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും.