Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഎസ്പിയെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തെ സ്വാഗതം ചെയ്യുന്നു: കാനം

Kanam Rajendran

മലപ്പുറം ∙ മുന്നണി വിട്ടുപോയ ഘടകകക്ഷികളെയെല്ലാം തിരിച്ചെത്തിക്കണമെന്ന എൽഡിഎഫിലെ പൊതുനിലപാടാണ് സിപിഐക്കുമുള്ളതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൊല്ലത്തു നടന്ന സിപിഐ പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയവും അതായിരുന്നു. ആർഎസ്പിയെ മുന്നണിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളെ സിപിഐ സ്വാഗതം ചെയ്യുന്നതായും കാനം രാജേന്ദ്രൻ പറഞ്ഞു. മലപ്പുറത്ത് സിപിഐ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു കാനം. എസ്ഡിപിഐയുമായി സിപിഐക്ക് എവിടെയും സഖ്യമില്ല. അതുപാടില്ല എന്നത് എൽഡിഎഫിലെ പൊതു തീരുമാനമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. 

related stories