Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

Rain

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ രണ്ടുപേർ ഒഴുക്കിൽപെട്ടു മരിച്ചു. ഒരാളെ കാണാതായി. വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കലക്ടർമാർക്കു നിർദേശം നൽകി. രാത്രിയിൽ മലയോരമേഖലയിൽ യാത്ര നിയന്ത്രിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും അറബിക്കടലിന്റെ വടക്കുഭാഗത്തും മൽസ്യബന്ധനത്തിനു പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി.