Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീ നൽകിയ പരാതി: അന്വേഷണം അന്തിമഘട്ടത്തിൽ

കോട്ടയം ∙ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ കേരളത്തിലെ അന്വേഷണം ഈയാഴ്ച പൂർത്തിയാക്കും. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സംഘം ജലന്തറിലേക്കു പോകും.

അതേസമയം, കന്യാസ്ത്രീ തെളിവെടുപ്പിനു തയാറാണെന്നു 2017 ഡിസംബറിൽതന്നെ മദർ സുപ്പീരിയർ ജനറലിനു നൽകിയ കത്തിന്റെ പകർപ്പ് പുറത്തു വന്നു. തന്റെ വാദംകേട്ട് ന്യായമായ നിലപാടെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണത്തിനായി ക്രൈംബ്രാഞ്ച് പഞ്ചാബ് പൊലീസിന്റെ സഹായം തേടി. ബിഷപ് രാജ്യം വിട്ടുപോകാതിരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് വ്യോമയാന മന്ത്രാലയത്തിനു കത്തയച്ചു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.