Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.രാജുവിനോടു സിപിഐ വിശദീകരണം തേടും

തിരുവനന്തപുരം∙ എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയെക്കുറിച്ചു സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനോടു വിശദീകരണം തേടാൻ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു.

ശ്നത്തിൽ എസ്എഫ്ഐയെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു രാജുവിന്റെ പ്രസ്താവന. ഇതു നിരുത്തവാദപരമാണെന്നും ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ ആരും രാജുവിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് എക്സിക്യൂട്ടീവിന്റെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.