Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശി തരൂരിന്റെ നിലപാടിനൊപ്പം: പി.ടി.തോമസ്

PT-Thomas

തൊടുപുഴ∙ ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നു ശശി തരൂർ എംപി പറഞ്ഞത് കേന്ദ്രസർക്കാരിന്റെ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെയുള്ള നിലപാടാണെന്നും താൻ ആ നിലപാടിനോടൊപ്പമാണെന്നും പി.ടി.തോമസ് എംഎൽഎ. അഭിമന്യു വധത്തിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ട്. പ്രതികളെ പിടിക്കുന്നതിൽ പൊലീസ് കാലതാമസമുണ്ടാക്കി.

കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമി ജോയ്സ് ജോർജ് എംപി വിട്ടുനൽകുമെന്നു മന്ത്രി എം.എം.മണി പറഞ്ഞതു വൈകി വന്ന വിവേകമാണ്. ഇടുക്കി ജില്ലാ മുൻ കലക്ടർ ജി.ആർ.ഗോകുൽ എംപിയെ സംരക്ഷിക്കാൻ ശ്രമിച്ചു. ഇക്കാര്യത്തിൽ അന്വേഷണം വേണം.