Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബ് വധം: അപ്പീൽ മാറ്റിവച്ചു

Shuhaib

ന്യൂഡൽഹി∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് എസ്.പി. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്ന ഹർജി സുപ്രീം കോടതി ഈ മാസം 20നു പരിഗണിക്കാൻ മാറ്റി.

മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ മേഖലയിൽ ബാധകമായിരുന്ന നിയമമനുസരിച്ച് ക്രിമിനൽ‍ കേസുകളിൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ അനുവദനീയമല്ലെന്നും സുപ്രീം കോടതിയാണ് അപ്പീൽ പരിഗണിക്കേണ്ടതെന്നും ഹർജിക്കാർ വാദിക്കുന്നു. ഈ വിഷയമുൾപ്പെടുന്ന പല അപ്പീലുകളും വരാറുണ്ടെന്നും വിഷയം തീർപ്പാക്കപ്പെടേണ്ടതുണ്ടെന്നും ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വാക്കാൽ പറഞ്ഞു.