Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പീഡനക്കേസിൽ വൈദികരുടെ ജാമ്യഹർജി നാളെ

PTI1_12_2018_000153A

ന്യൂഡൽഹി ∙ കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ.ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കാൻ മാറ്റി. അതുവരെ ഹർജിക്കാർക്കെതിരെ നടപടിയെടുക്കരുതെന്നു ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിർദേശിച്ചു. കോടതിയുടെ അസൗകര്യം മൂലമാണു കേസ് മാറ്റിയത്.

ഹർജിക്കാർക്കുവേണ്ടി ആർ.ബസന്ത്, തോമസ് പി.ജോസഫ്, ബെച്ചു കുര്യൻ തോമസ്, എ.കാർത്തിക്, രശ്മിത ആർ.ചന്ദ്രൻ എന്നിവരും സംസ്ഥാന സർക്കാരിനുവേണ്ടി വി.ഗിരിയും സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശും ഹാജരായി.

related stories