Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻ കൃഷിനാശം, നഷ്ടം 138 കോടി; കാണാതായ 4 പേർക്കു വേണ്ടി തിരച്ചിൽ

Kannur Rain House 2

സംസ്ഥാനത്തു കാലവർഷക്കെടുതിയിൽ 8177 ഹെക്ടർ ഭൂമിയിൽ കൃഷിനാശമെന്നു കണക്കുകൾ. കഴിഞ്ഞ ഒരാഴ്ചത്തെ നഷ്ടം – 47 കോടിരൂപ. ആകെ നഷ്ടം 138 കോടി രൂപയായെന്നും കണക്കാക്കുന്നു. തകർന്ന വീടുകൾ – 310  ഭാഗികമായി നശിച്ച വീടുകൾ – 8333. ദുരിതാശ്വാസ ക്യാംപുകൾ – 229. ക്യാംപുകളിൽ കഴിയുന്നവർ – 27,721. വിവിധ സ്ഥലങ്ങളിലായി പ്രളയജലത്തിൽ കാണാതായ നാലുപേർക്കു വേണ്ടി തിരച്ചിൽ തുടരുന്നു. കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിലായാണു നാലുപേരെ കാണാതായത്.

കോട്ടയം ജില്ലയിൽ കോരുത്തോട് ഒഴുക്കിൽപ്പെട്ടു കാണാതായ കടമ്പനാട് മേലുക്കടെ തെക്കേതിൽ പ്രവീൺ (27), അടൂർ സ്വദേശി ഷാഹുൽ (21) എന്നിവർക്കായി തിരച്ചിൽ തുടരുന്നു. മലപ്പുറത്തു കീഴുപറമ്പിൽ പത്തുദിവസം മുൻപു ചാലിയാറിൽ കാണാതായ യുവാവിനെ കണ്ടെത്തിയില്ല. പാലക്കാട് നെല്ലിയാമ്പതി സീതാർക്കുണ്ടിൽ കാണാതായ ആലത്തൂർ സ്വദേശി യുവാവിനുവേണ്ടി തിരച്ചിൽ തുടരുകയാണ്.

പിറവം എംകെഎം ഹൈസ്കൂൾ പത്താംക്ലാസ്സ് വിദ്യാർഥിയാണ് മരിച്ച അലൻ ജിനു. അമ്മ ലൂസി (കുഞ്ഞുമോൾ). സഹോദരി അലീന. കാഞ്ഞിരപ്പള്ളി ബംഗ്ലാവ്പറമ്പിൽ കൃഷ്ണൻകുട്ടി– കോമളവല്ലി ദമ്പതികളുടെ മകനാണ് ദീപു. ഭാര്യ:ഷിജി. മക്കൾ : ദേവനന്ദ, ദ്രുവനന്ദ. സംസ്കാരം നടത്തി.

manjeri-rain

ദീപുവിനൊപ്പം കാണാതായ കടമ്പനാട് മേലുക്കടെ തെക്കേതിൽ പ്രവീൺ (27), അടൂർ സ്വദേശി ഷാഹുൽ (21) എന്നിവർക്കായി തിരച്ചിൽ തുടരുന്നു. കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു പരുക്കേറ്റ് ചികിത്സയിലായിരുന്നു ഷിബു.   ഭാര്യ ഷൈജ.  അപകടത്തിനു രണ്ടുദിവസം മുമ്പ് അമ്മ തങ്കമ്മയേയും മക്കളായ രശ്മി, ഗൗരി എന്നിവരെയും മറവൻതുരുത്തിലുള്ള സഹോദരിയുടെ വീട്ടിലേക്ക് ഷിബു മാറ്റിയിരുന്നു. തേഞ്ഞിപ്പലത്തു കടലുണ്ടിപ്പുഴയിൽ കാണാതായ ഏഴു വയസ്സുകാരൻ മുഹമ്മദ് റബീഹിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തി.

വിഴിഞ്ഞത്ത് ഇരുമ്പുപാലങ്ങൾ തകർന്നു

രൂക്ഷമായ കടൽക്ഷോഭത്തിൽപ്പെട്ടു വിഴിഞ്ഞം തുറമുഖനിർമാണത്തിന്റെ ഭാഗമായി പൈലിങ് യൂണിറ്റുകളിലേക്കു നിർമിച്ച ഇരുമ്പുപാലങ്ങൾ തകർന്നു. തൊഴിലാളികൾ കടലിൽ ജായ്ക്കപ്പ് ബാർജിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങൾ രാത്രിയും തുടരുന്നു.

ഇടുക്കിയിൽ ജലനിരപ്പ് 69.38%

തൊടുപുഴ ∙ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സമുദ്രനിരപ്പിൽനിന്നു 2375.52 അടിയായി (സംഭരണ ശേഷിയുടെ 69.38%). ജൂലൈ മാസത്തിലെ റെക്കോർഡാണിത്. 1985 ജൂലൈ 16നു 2374.11 അടി ഉയരത്തിലെത്തിയതായിരുന്നു ജൂലൈ മാസ റെക്കോർഡ്. കഴിഞ്ഞ വർഷം ഇതേദിവസം 2316.98 അടിയായിരുന്നു ജലനിരപ്പ്. 2013 സെപ്റ്റംബറിൽ ഇതു 2401.3 അടിയായിരുന്നു.

ചിലയിടങ്ങളിൽ അവധി

പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിലെയും ചെല്ലാനം, കുന്നുകര, പുത്തൻവേലിക്കര, നെടുമ്പാശേരി, പാറക്കടവ് പഞ്ചായത്തുകളിലെയും എല്ലാ സ്‌കൂളുകൾക്കും മറ്റിടങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ഇന്ന് അവധി.

തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളിലെയും തൃശൂർ വെസ്റ്റ്, ചേർപ്പ് ഉപവിദ്യാഭ്യാസ ജില്ലകളിലെയും സിബിഎസ്ഇ, ഐസിഎസ്‌ഇ ഉൾപ്പെടെ പ്ലസ് ടു വരെയുള്ള സ്കൂളുകൾക്കും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധി. വയനാട്ടിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു തുറക്കും.

related stories