Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരൂരിന്റെ ഓഫിസിൽ അക്രമം: 5 യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

sasi-tharoor-office-attack

തിരുവനന്തപുരം∙ ശശി തരൂർ എംപിയുടെ ഓഫിസിനു മുന്നിൽ റീത്ത് വച്ചും കരിഓയിൽ ഒഴിച്ചും അതിക്രമം കാട്ടിയതിന് അഞ്ചു യുവമോർച്ച പ്രവർത്തകരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. രാജാജി നഗറിലുളള മനു, അഖിൽ എസ്.നായർ, നേമം സ്വദേശി ഗോവിന്ദ്, കുന്നുകുഴി സ്വദേശി വിഷ്ണു, നെയ്യാറ്റിൻകര സ്വദേശി ഹരികൃഷ്ണൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കു പിന്നീടു ജാമ്യം നൽകി.

തിങ്കളാഴ്ച ഉച്ചയോടെയാണു യുവമോർച്ച പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായി ശശി തരൂരിന്റെ സ്റ്റാച്യുവിലെ ഓഫിസിനു മുന്നിൽ അതിക്രമം കാട്ടിയത്. ബിജെപി, ഇന്ത്യയെ ഹിന്ദുപാക്കിസ്ഥാനാക്കുമെന്ന തരൂരിന്റെ പ്രസ്താവനയ്ക്ക് എതിരെയായിരുന്നു പ്രതിഷേധം. മൂന്നുപേർ കൂടി ഇനി പിടിയിലാകാനുണ്ടെന്നു പൊലീസ് പറഞ്ഞു.