Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി പെൻഷൻ മുടങ്ങില്ല; 220 കോടി നൽകും

ksrtc bus

തിരുവനന്തപുരം ∙ കെഎസ്ആർടിസി പെൻഷൻകാർക്കു തുടർന്നും പെൻഷൻ ലഭിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ ആറു മാസം സഹകരണ ബാങ്കുകൾ പെൻഷൻകാർക്കു നൽകിയ 220 കോടി രൂപ ധനവകുപ്പ് സഹകരണ ബാങ്കുകൾക്കു നൽകാൻ തീരുമാനിച്ചു. തുക ഇന്നു കൈമാറും. ഇതോടെ, തുടർന്നുള്ള ആറു മാസത്തേക്കു സഹകരണ ബാങ്കുകൾ പെൻഷൻ വിതരണം ചെയ്യും. മാർച്ചിലാണു സഹകരണ ബാങ്കുകൾ‌ വഴി പെൻ‌ഷൻ വിതരണം ആരംഭിച്ചത്. ബാങ്കുകൾ വിതരണം ചെയ്യുന്ന പണത്തിന് 8% പലിശയാണു സർക്കാർ നൽകുന്നത്. ഇൗ തുക ആറു മാസത്തിനകം ബാങ്കുകൾക്കു സർക്കാർ നൽകുമെന്നായിരുന്നു കരാർ. എന്നാൽ, ഇൗ മാസം കിട്ടേണ്ട പണം ലഭിക്കാത്തതിനാൽ തുടർന്നുള്ള പെൻഷൻ വിതരണം വൈകുമോ എന്ന ആശങ്കയുണ്ടായിരുന്നു.

related stories