Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎസ്‌സി റാങ്ക് പട്ടികകളിൽ ഉദ്യോഗാർഥികളു‌ടെ എണ്ണം കൂട്ടും

PSC

തിരുവനന്തപുരം∙ പിഎസ്‌സിയുടെ മുഖ്യ റാങ്ക് പട്ടികകളിലെ‍ ഉദ്യോഗാർഥികളുടെ എണ്ണം വർധിപ്പിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. ഇതിന്റെ അഞ്ചിരട്ടി ആളുകളെ സപ്ലിമെന്ററി പട്ടികയിലും ഉൾപ്പെടുത്തും. ഇതോടെ, തസ്തിക ഉണ്ടെങ്കിലും മുഖ്യറാങ്ക് പട്ടിക തീർന്നുപോകുന്ന പ്രശ്നത്തിനു പരിഹാരമാകും. ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ടിന്റെ 14 ജില്ലകളിലെയും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മിൽമയിൽ ടെക്നീഷ്യൻ ഗ്രേഡ് രണ്ട് (ബോയിലർ ഓപ്പറേറ്റർ- ജനറൽ കാറ്റഗറി എൻസിഎ ഒബിസി) തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തും. കൊല്ലം, കാസർകോട് ജില്ലകളിൽ നീതിന്യായ വകുപ്പിൽ പ്രോസസ് സെർവർ, എറണാകുളം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ബ്ലാക്ക്സ്മിത്ത് തസ്തികകളിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. ഫയർ ആൻഡ് റസ്ക്യൂ വകുപ്പിൽ ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ (പട്ടികവിഭാഗ പ്രത്യേക നിയമനം), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കെമിസ്ട്രി (പട്ടിക വിഭാഗം) തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി (ഒന്നാം എൻസിഎ.-എൽസി/എഐ), അസിസ്റ്റന്റ് പ്രഫസർ ഇൻ മൈക്രോബയോളജി (ഒന്നാം എൻസിഎ-മുസ്‌ലിം) അസിസ്റ്റന്റ് പ്രഫസർ ഇൻ റേഡിയോതെറപ്പി, അസിസ്റ്റന്റ് പ്രഫസർ ഇൻ മൈക്രോബയോളജി (ഒന്നാം എൻസിഎ- ഒബിസി) ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ (എൻസിഎ-ഒബിസി), കണ്ണൂർ, കാസർകോട് ജില്ലകളിൽ ആരോഗ്യവകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട് (രണ്ടാം എൻസിഎ- എൽസി/എഐ) തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.