Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി: സുശീൽ ഖന്ന തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തി

ksrtc-logo

തിരുവനന്തപുരം∙ കെഎസ്ആർടിസി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സർക്കാർ നിയോഗിച്ച പ്രഫ. സുശീൽ ഖന്ന തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തി. ഡ്യൂട്ടി പരിഷ്‌കരണം, ഷെഡ്യൂൾ പുനഃക്രമീകരണം, മേഖലാ വിഭജനം, വാടക ബസുകൾ, ജീവക്കാരും ബസും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയിലേക്കു കുറയ്ക്കുക, പുതിയ ബസ് വാങ്ങൽ തുടങ്ങിയ വിഷയങ്ങളാണു ചർച്ച ചെയ്തത്.

സുശീൽ ഖന്ന സർക്കാരിനു നൽകിയ പ്രാഥമിക റിപ്പോർട്ടിലെ മിക്ക ശുപാർശകളും തൊഴിലാളി സംഘടനകൾ എതിർത്ത സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. മാനേജ്‌മെന്റിനെതിരായ വിമർശനങ്ങളും സംഘടനകൾ ഉന്നയിച്ചു. സംഘടനകളുടെ നിർദേശങ്ങൾകൂടി കണക്കിലെടുത്ത് അന്തിമ റിപ്പോർട്ട് തയാറാക്കുമെന്നു സുശീൽ ഖന്ന പറഞ്ഞു. ഇന്നു പാപ്പനംകോട് സെൻട്രൽ വർക്‌സിൽ നടത്തുന്ന ശിൽപശാലയിൽ എംഡി ടോമിൻ തച്ചങ്കരിക്കൊപ്പം അദ്ദേഹം പങ്കെടുക്കും.

related stories