Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യുവിന്റെ കുടുംബത്തിനു വീട്: ശിലാസ്ഥാനം 23ന്

മറയൂർ∙ എറണാകുളം മഹാരാജാസ് കോളജ് ക്യാംപസിൽ കുത്തേറ്റു മരിച്ച വട്ടവട കൊട്ടാക്കമ്പൂർ സ്വദേശി അഭിമന്യുവിന്റെ കുടുംബത്തിനായി നിർമിക്കുന്ന വീടിന്റെ ശിലാസ്ഥാനം 23നു 11ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കും. 20 ലക്ഷം രൂപ ചെലവിൽ, 1000 ചതുരശ്ര അടിയിലാണു വീടു പണിയുക. അഭിമന്യുവിന്റെ കുടുംബം ഇപ്പോൾ താമസിക്കുന്ന ഒറ്റമുറി വീടിനു സമീപമുള്ള പത്തു സെന്റ് സ്ഥലം, 8.5 ലക്ഷം രൂപയ്ക്കു സിപിഎം വാങ്ങിയിരുന്നു.