Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ – ഡബ്ല്യുസിസി ചർച്ച ഏഴിന്

Women in Cinema Collective

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട നടൻ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അമ്മയും വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും (വിമൻ ഇൻ സിനിമ കലക്ടീവ്) തമ്മിലുള്ള ചർച്ച ഓഗസ്റ്റ് ഏഴിനു കൊച്ചിയിൽ.

അമ്മ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി പ്രതിനിധികളായ രേവതി, പാർവതി തിരുവോത്ത്, പത്മപ്രിയ എന്നിവർ കത്തു നൽകിയിരുന്നു. ഈ മൂന്നു പേരെയുമാണു ചർച്ചയ്ക്കു ക്ഷണിച്ചത്. ഏഴിന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയാവും ഇവരുമായി ചർച്ച നടത്തുകയെന്നു സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.

ഡബ്ല്യുസിസി പ്രതിനിധികളായ ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, ഭാവന, രമ്യ നമ്പീശൻ എന്നിവർ രാജിവച്ചിരുന്നു.